നാട്ടിൽ പോകാനിരുന്ന ദിവസം പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ്: എറണാകുളം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താപ്പുംപടി കല്ലിങ്ങല്‍ വീട്ടില്‍ പോള്‍സണ്‍ (56) ആണ് റിയാദ് മന്‍ഫുഅയിലെ താമസസ്ഥലത്ത് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11-ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തിരുന്നതാണ്. അന്ന് രാവിലെ സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടത്.

പ്രമേഹരോഗ ബാധിതനായ പോള്‍സണ്‍ അവധിക്ക് നാട്ടില്‍ പോയിട്ട് 10 ദിവസം മുമ്പാണ് റിയാദില്‍ തിരിച്ചെത്തിയത്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനാല്‍ വിദഗ്ധ ചികിത്സക്കായി വീണ്ടും നാട്ടില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. മൃതദേഹം അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ – റൂബി, മക്കള്‍ – അയോണ, അലന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...