‘നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോൾ പക്വതയോടെ പെരുമാറിയ മലയാളി മാതൃകയാണ് ‘ – സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമ്പാനൂരിൽ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം ദുഖകരമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ജോയിയുടെ മരണവാർത്ത ഏറെ ദുഖകരമാണ്. നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചുവെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. 46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ, ആമയിഴഞ്ചാൻതോടിൽ വൃത്തിയാക്കൽ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ജോയിയുടെ മൃതദേഹം ഇന്ന് രാവിലെ തകരപ്പറമ്പ് – വഞ്ചിയൂർ ഭാ​ഗത്തു നിന്നാണ് കണ്ടെത്തിയത്. ജോയിയുടെ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സ്പീക്കർ പറഞ്ഞു.

സർക്കാറിന്‍റെ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ തിരച്ചിൽ ദുഷ്കരമായിരുന്നു. നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോഴും, നമ്മളിൽ ഒരാളെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി, പക്വതയോടെ പെരുമാറി, നാടിനുവേണ്ടി നിലകൊണ്ട് നമ്മൾ ഓരോ മലയാളിയും മാതൃകാപരമായ പെരുമാറ്റം കാഴ്ചവെച്ചു. ഈ ദുരന്തത്തിൽ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി- എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു. ജൂലൈ 13 ന് രാവിലെ 10 മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കാനിറങ്ങിയത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. 48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...