മലയാളി ഫിസിയോതെറാപ്പിസ്റ്റ് മംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: മംഗളൂരു നഗരത്തിൽ നന്തൂർ തരേറ്റോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രി 11.45ഓടെയുണ്ടായ റോഡപകടത്തിൽ സ്വകാര്യ ആശുപത്രിയിലെ യുവ ഫിസിയോതെറാപ്പിസ്റ്റിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഡോ. മുഹമ്മദ് അമലാണ് (29) മരിച്ചത്. കനത്ത മഴയിൽ കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അടുത്തിടെയാണ് അമൽ ഫിസിയോതെറാപ്പി ബിരുദം പൂർത്തിയാക്കി ദേർളക്കട്ടെയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കാനച്ചൂർ മെഡിക്കൽ കോളജിലെ തന്റെ സുഹൃത്തിനൊപ്പം നന്തൂരിൽ നിന്ന് പമ്പുവെല്ലിലേക്ക് വരുകയായിരുന്ന വാഹനം ഡിവൈഡറിൽ ഇടിക്കുകയും പലതവണ മറിഞ്ഞ് റോഡിലേക്ക് തിരികെ ഇറങ്ങുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ അമൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. അപകടസമയത്ത് നിരവധി വാഹനങ്ങൾ അമിത വേഗതയിൽ കടന്നുപോകുന്നുണ്ടായിരുന്നു. അപകടത്തെ തുടർന്ന് പെട്ടന്നുണ്ടായ ഗതാഗത കുരുക്കിൽ ബ്രേക്ക് ചെയ്യാൻ ശ്രമിച്ച ഭാരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞതിനാൽ ഏറെ നേരം നന്തൂർ – പമ്പ്‌വെൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അമലിന്റെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിനെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കദ്രി ട്രാഫിക് പോലീസ് അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...