രമേശ്‌ ചെന്നിത്തലയുടെ പോരാട്ടം ശ്ലാഘനീയം : മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരിക്കെതിരെ രമേശ്‌ ചെന്നിത്തല നടത്തുന്ന പോരാട്ടം ശ്ലാഘനീയമെന്നും ഇതിനെ കേരളീയ സമൂഹം ഒന്നാകെ പിന്തുണക്കണമെന്നും മലങ്കര ഓർത്തഡോൿസ്‌ സഭ വലിയ മെത്രാപ്പോലീത്ത കുര്യക്കോസ് മാർ ക്ലിമ്മീസ് പറഞ്ഞു. എല്ലാവിധ ലഹരികളും സമൂഹത്തെ കാർന്നു തിന്നുന്ന ദുരവസ്ഥ വേദനജനകമാണ്. ഇതിന് പിന്തുണ നൽകുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. ലഹരിക്കെതിരെ ചെന്നിത്തല നേതൃത്വം നൽകുന്ന വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സിന്റെ ഭാഗം ആയ പ്രൗഡ് കേരളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുക ആയിരുന്നു അദ്ദേഹം. എക്കാലവും കേരള സമൂഹത്തിന് ഗുണപരമായ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ചെന്നിത്തല ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാം പിന്തുണയും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും അബ്‌ദുൾ ഷുക്കൂർ അൽ ഖസിമ മൗലവിയും പ്രഖ്യാപിച്ചു.

ലഹരിയെ പ്രത്യക്ഷമായോ, പരോക്ഷമായോ സഹായിക്കുന്നവർ സമൂഹത്തിലെ പുഴുക്കുത്തുകൾ ആണെന്ന് അവർ പറഞ്ഞു. സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, പി മോഹൻരാജ്, വെട്ടൂർ ജ്യോതിപ്രസാദ് ,ആർ വത്സലൻ, ജോൺസൻ വിളവിനാൽ, സാമൂവൽ കിഴക്കുപ്പുറം, കെ ജാസിംകുട്ടി, ടി ടി മുഹമ്മദ്‌, ഏബൽ മാത്യു, അഡ്വ. ഷാജിമോൻ, തട്ടയിൽ ഹരികുമാർ, രജനിപ്രദീപ്, എസ് വി പ്രസന്ന കുമാർ, റീബി ജോർജ്, അനു ഫിലിപ്പ്, പി കെ ജോസഫ്, എലിസബേത് അബു, ലീലരാജൻ, വി ടി അജോമോൻ, സുനിൽ യമുന, മനോഷ് ഇലന്തൂർ, സുരേഷ്ബാബു പാലാഴി, കാട്ടൂർ അബ്ദുൽ സലാം, പി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....