തിരുവനന്തപുരം: ഹൈസ്കൂൾ സമയമാറ്റത്തിൽ നിലവിൽ യാതൊരു പരാതിയും വന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സമസ്തയുടെ അഭിപ്രായം പരാതിയായി പരിഗണിക്കണമെങ്കിൽ ആവാം. സർക്കാരിന് ഒരു കടുംപിടുത്തവുമില്ല. കോടതി നിശ്ചയിച്ച പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നത്. പരാതിയില്ലാത്ത പശ്ചാത്തലത്തിൽ കോടതി പറഞ്ഞത് നടപ്പിലാക്കുകയേ നിവൃത്തിയുള്ളൂ പ്ലസ് വൺ പ്രവേശനം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവസാനിച്ചു. ജൂൺ 18 ന് പ്രവേശനോത്സവം നടക്കും. മൂന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി. 3,40,000 വിദ്യാർത്ഥികൾക്ക് നാളെ ക്ലാസുകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ തൈക്കാട് മോഡൽ ഗവൺമെൻ്റ് ബോയ്സ് സ്കൂളിൽ നടക്കും. സംസ്ഥാനത്തെ ഐടിഐകളുടെ വികസനത്തിന് 1444 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ 50 കേന്ദ്രവും 33.3 ശതമാനം സംസ്ഥാനവും വഹിക്കും. സാങ്കേതിക മേഖലയിലെ മറ്റു കുട്ടികൾക്കും ഹബ് ഐ ടി ഐ കൾക്കും ഇത് പ്രയോജനപ്പെടുത്താം. ജൂലൈയിൽ കേന്ദ്രമന്ത്രി പദ്ധതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തും എന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033



























