ഗോവയിൽ മലയാളി ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പനാജി : ഗോവയിൽ മലയാളിയായ ഗവേഷക വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വാസ്കോയിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർഥിയായ അർജുന്‍ സാബുവിനെയാണ് (26) ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ക്യാമ്പസിൽ നടക്കുന്ന ഏഴാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് നടന്ന ആറ് മരണങ്ങളും ക്യാമ്പസിനുള്ളിൽ തന്നെയാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും എന്നാൽ ഇതിലെ വിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പ്രാഥമികനടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വിട്ടു നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന ആത്മഹത്യകളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. 2024 ഡിസംബർ മുതൽ ക്യാമ്പസിൽ ആറ് വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി മാർച്ചിൽ ഗോവ നിയമസഭയിൽ അറിയിച്ചിരുന്നു. ഇത് വിദ്യാർഥികൾക്കിടയിലെ അമിതമായ പഠന സമ്മർദ്ദത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...