കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച രാവിലെ എട്ടു യാത്രക്കാരുമായി കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം അഗത്തിയില്‍ ലാന്‍ഡ് ലാന്‍ഡ് ചെയ്തു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മൂന്നു ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സര്‍വീസുകള്‍ നടത്താനാണ് നീക്കം. മെസ്സേഴ്‌സ് സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 20 സീറ്റുള്ള ‘ട്വിന്‍ ഓട്ടര്‍’ സീപ്ലെയിനാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. കൊച്ചി-അഗത്തി-കല്‍പേനി-കവരത്തി, കൊച്ചി-കടമത്ത്-കില്‍ത്താന്‍-അഗത്തി എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് 45 മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെയാണ് യാത്രാസമയം.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ലക്ഷദ്വീപ് അഡ്മിനസ്‌ട്രേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സിയാല്‍ പദ്ധതി ഏകോപിപ്പിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലുള്ള യാത്രാസമയം കുറയുകയും വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ഉണര്‍വ് ലഭിക്കുകയും ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടാതെ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രാ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നുമാണ് കണക്കുകൂട്ടല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...