കോട്ടയം: സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു. കോട്ടയം വില്ലൂന്നി പനച്ചിക്കൽ വീട്ടിൽ അനൂപ് ചാക്കോ (48) ആണ് മരിച്ചത്. സംഭവം കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചതായാണ് നാട്ടിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഭാര്യ: ശോഭ. മക്കൾ: അശ്വിൻ, അഭിനവ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























