മലയാളി വിദ്യാർത്ഥിനി കോയമ്പത്തൂരിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകൾ ആൻസി (19) ആണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ രാവിലെയാണ് സതി മെയിൻ റോഡിലെ എസ്എൻഎസ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ആൻസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മലയാളികളായ സഹപാഠികൾക്കൊപ്പം താമസിക്കുന്ന സ്ഥലത്ത് തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആൻസിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും പറയപ്പെടുന്നു.

അതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം ആൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവത്തിനു പിന്നിൽ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാർത്ഥിനികൾക്കു പങ്കുണ്ടെന്നാണ് നിലവിൽ ഉയരുന്ന പരാതി.  ഒപ്പം താമസിക്കുന്നവരിൽ ചിലർ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആൺസുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആൻസി ചോദ്യം ചെയ്തതായി പോലീസിനു വിവരം ലഭിച്ചു. കൂടാതെ ഇക്കാര്യം ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ അറിയിച്ചതിലും വിരോധമുണ്ടായിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ കോവിൽപെട്ടി പോലീസിനു പരാതി നൽകി. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടി

0
കൊല്ലം : കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ...

മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തം ; ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

0
ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. എന്നാൽ കഴിഞ്ഞ...

വീട്ടിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി ; വീട്ടുജോലിക്കാരി പിടിയിൽ

0
കൊച്ചി: പറവൂരിൽ ജോലിക്ക് നിന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ...

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് സഹായമായി കേന്ദ്ര സര്‍ക്കാറിന്റെ എസ്ഡിആർഫ് ഫണ്ട്

0
ന്യൂഡൽഹി: പ്രളയം മൂലം ദുരിതത്തിലായ സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച്...