റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒഡീഷയിൽ സംസ്ഥാന തല പരേഡ് നയിച്ചത് മലയാളി വനിത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒഡീഷയിൽ സംസ്ഥാന തല പരേഡ് നയിച്ചത് മലയാളി വനിത. 2021 ബാച്ച് ഐപിഎസ് ഓഫീസറായ എ ബി ശിൽപ്പയാണ് പരേഡ് നയിച്ച് ഗവർണർ രഘുബർ ദാസിന് റിപ്പബ്ലിക് ദിന സല്യൂട്ട് നൽകിയത്. മുഖ്യമന്ത്രി നവീൻ കുമാർ പട്നായിക് അടക്കമുള്ളവർ ആഘോഷങ്ങളിൽ പങ്കെടുത്തു. സിവിൽ സർവീസ് ലഭിച്ച് നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ശിൽപ്പയ്ക്ക് ഒഡീഷയിൽ നിയമനം ലഭിക്കുകയായിരുന്നു. ജനുവരി എട്ടിനാണ് പോലീസ് ആസ്ഥാനത്ത് എഎസ്പിയായി ചുമതല ഏറ്റെടുക്കുന്നത്. ഇപ്പോൾ ഗൻജം എഎസ്പി ആണ്. തുടർന്നാണ് ആദ്യ റിപ്പബ്ലിക് ദിനത്തിൽതന്നെ പരേഡ് നയിക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നത്.

വനിതകൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന കാലഘട്ടത്തിൽ റിപ്പബ്ലിക് ദിന പരേഡിന് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ശിൽപ്പ പറഞ്ഞു. ആറ്റിങ്ങൽ രാജധാനി എൻജിനീയറിങ് കോളേജിൽനിന്നു കംപ്യൂട്ടർ എഞ്ചിനിയറിങ്ങിൽ ബിടെക് നേടിയ ശേഷം സോഫ്റ്റ് വെയർ രംഗത്ത് പ്രവർത്തിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യം ഐആർടിഎസ് ലഭിച്ചു. പിന്നീട് ഐപിഎസും. സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലക്കാട് റെയിൽവേ ഡിവിഷൻ അസി. ഓപ്പറേഷൻസ് മാനേജർ മാങ്കംകുഴി പുതിയ വീട്ടിൽ തെക്കേതിൽ ഗോപു ആർ ഉണ്ണിത്താന്റെ ഭാര്യയും പത്തനംതിട്ട ഇലന്തൂർ ഉടയൻകാവിൽ കുടുംബാംഗവുമാണ് ശിൽപ്പ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...