മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു.ആലുവ പറവൂര്‍ സ്വദേശി ഷിബു ജോസഫ് (45) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഹമരിയയിലെ സെലക്ട് ഷോപ്പിലെ ജീവനക്കാരനായിരുന്നു.
താമസസ്ഥലത്തുവെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകനും ഒമാനിലുണ്ട്. മൃതദേഹം രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് കൊണ്ടുപോകും.