തെലുങ്ക് ന‌ടൻ ചിരഞ്ജീവിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : തെലുങ്ക് ന‌ടൻ ചിരഞ്ജീവിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ പുതിയ ചിത്രമായ ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ചിരഞ്ജീവി കോവിഡ് ടെസ്റ്റ് നടത്തിയത്.

തനിക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്നും നിലവിൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താനുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ‌ സമ്പർക്കമുണ്ടായവരോട് കോവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും അദ്ദേഹത്തിന്റേതാണ്. ലോക്ക്ഡൗണിനെ തുടർന്ന് മാർച്ചിൽ സിനിമയുടെ ചിത്രീകരണം നിർ‌ത്തിവയ്ക്കേണ്ടി വന്നിരുന്നു. കാജൽ അഗർവാളാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോനിഡേല പ്രൊഡക്ഷൻസിന്റെ ബാനറിൽ രാം ചരണാണ് ചിത്രം നിർമിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...