കുവൈത്ത് സിറ്റി: മലയാളിയായ വീട്ടുജോലിക്കാരിയെ കുവൈത്തില്‍ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ബളാല്‍ പൊടിപ്പളം സ്വദേശി ജാനകി കൊടക്കലിനെ (48) ആണ് അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മലയാളിയുടെ വീട്ടിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവ്: ബങ്കടി, മാതാവ്: കുംഭ, ഭര്‍ത്താവ്: രാഘവന്‍.