തിരുവനന്തപുരത്ത് കാർ അടിച്ചു തകർത്ത് തീയിടാൻ ശ്രമിച്ച കേസ് ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയിന്‍കീഴ് പൊറ്റയില്‍ കാര്‍ അടിച്ചു തകര്‍ത്ത് തീയിടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. അരവിന്ദ്, വിഷ്ണു എന്നിവരെയാണ് മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 5:30 ഓടെയാണ് സംഭവം. അയല്‍വാസികള്‍ തമ്മില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാടകയ്ക്ക് താമസിക്കുന്ന വെള്ളറട സ്വദേശിനി റീനയുടെ കാറാണ് അടിച്ചുതകര്‍ത്തത്. അരവിന്ദ്, ഇയാളുടെ അമ്മാവന്‍ മണികണ്ഠന്‍, സുഹൃത്ത് വിഷ്ണു എന്നിവര്‍ ചേര്‍ന്നു കാറിന് തീയിട്ടു എന്നാണ് പരാതി.

ഞായറാഴ്ച്ച വീട്ടില്‍ വന്ന ബന്ധുക്കളുടെ കാര്‍ വീടിനു സമീപം പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായ അരവിന്ദ് റീനയെയും ഭര്‍ത്താവ് മഹേഷിനെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാര്‍ മാറ്റിയിടാന്‍ പോയ മഹേഷിനെ ഇയാള്‍ മര്‍ദിച്ചു. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കി തിരിച്ചു വന്നപ്പോഴാണ് കാര്‍ അടിച്ചു തകര്‍ക്കുന്നതും പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതും കണ്ടത്. അക്രമം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ റീനയുടെ മകള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മേഘയുടെ ശരീരത്തിലും ഇവര്‍ പെട്രോള്‍ ഒഴിച്ചു എന്നും പരാതിയില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...