അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ പോലീസ് ഓഫീസര്‍മാര്‍ ; വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിരന്തരശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് : വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെ നടിമാര്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ പുരുഷന്മാരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് മുകളില്‍ എന്തിനാണ് അവരെ നിയന്ത്രിക്കാനായി വേറെ ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ വച്ചിട്ടുള്ള സമിതിയിലെ ചില ഉദ്യോഗസ്ഥന്മാരെക്കുറിച്ച്, സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ നിയമസഭയില്‍ തന്നെ വന്നിട്ടുണ്ട്. അങ്ങനെയുള്ള ആളുകളെ ഈ സമിതിയില്‍ വെച്ചത് ശരിയാണോ എന്നും വി ഡി സതീശന്‍ ചോദിച്ചു. ഐജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ്. ഭാരിച്ച ചുമതലയുള്ള അദ്ദേഹത്തെ എന്തിനാണ് ആ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. സ്പര്‍ജന്‍കുമാറിനെക്കുറിച്ചോ, എഡിജിപി വെങ്കിടേഷിനെപ്പറ്റിയോ വ്യക്തിപരമായി ആക്ഷേപമൊന്നുമില്ല. എന്നാൽ ഇതിനുമുമ്പ് സ്ത്രീപീഡന കേസുകള്‍ അന്വേഷിച്ച സമയത്ത് ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണ്?. എന്താണ് സര്‍ക്കാരിന്റെ കയ്യിലിരുപ്പ്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ട്, പ്രതികളാകേണ്ട, നിയമത്തിന് മുന്നില്‍ വരേണ്ടവരെ എന്തു വില കൊടുത്തു രക്ഷിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഇത്രയും വലിയ സമ്മര്‍ദ്ദം ഉണ്ടായിട്ടും സര്‍ക്കാരിന് മുകളിലുണ്ടായിട്ട്, നിയമപരമായ ബാധ്യത സര്‍ക്കാരിന് മുകളില്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ എന്താണ് ചെയ്തത്. സര്‍ക്കാര്‍ ഇതില്‍ കൃത്രിമത്വം കാണിച്ചു ആദ്യം. സോളാര്‍ കേസില്‍ ഇങ്ങനെയായിരുന്നല്ലോ സര്‍ക്കാര്‍ ചെയ്തത്. സോളാര്‍ കേസില്‍ കത്തിലെ പേജുകള്‍ വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലാകട്ടെ പേജുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരികയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതില്‍ത്തന്നെ സര്‍ക്കാര്‍ കൃത്രിമത്വം കാണിച്ചുവെന്ന് സതീശന്‍ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നല്‍കിയ മൊഴികളില്‍ ഒരു കാരണവശാലും അന്വേഷിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആ നിലപാട് സ്വീകാര്യമല്ല. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടതാണ്. അന്വേഷിക്കാന്‍ എന്താണ് തടസ്സമെന്നാണ് ഇതേപ്പറ്റി കോടതിയില്‍ കേസ് വന്നപ്പോള്‍ കോടതി ചോദിച്ചത്. മൊഴിയുമായി ബന്ധപ്പെട്ട വാര്‍ത്തകളിൽ, സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്, ഇരകള്‍ മൊഴിയില്‍ ഉറച്ചു നിന്നാല്‍ മാത്രമേ അന്വേഷിക്കൂ എന്നാണ്. ഏത് ലൈംഗിക ആരോപണ കേസിലാണ് ഇരകള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കണം എന്ന വ്യവസ്ഥയുള്ളത്. അന്വേഷിക്കാതിരിക്കാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള നിരന്തരശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇരകളായവര്‍ വീണ്ടും വന്ന് മൊഴികള്‍ കൊടുക്കണമെന്നും പരാതികള്‍ കൊടുക്കണമെന്നും പറയുന്നത് അവരെ അപമാനിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാര്‍ ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...