പത്തനംതിട്ട : മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട നിര്‍മാണത്തിന് 46 കോടി 93 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ വിളിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
തറനിരപ്പും അഞ്ചു നിലകളും ഉള്‍പ്പെടെ ആറുനിലകളിലായി 6997 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള (74000 ചതുരശ്ര അടി) പുതിയ ബ്ലോക്ക് ആണ് പ്രധാന നിര്‍മാണ പ്രവൃത്തി. ഇതില്‍ 53 സ്ഥിരം കിടക്കകളും 48 മാറ്റപ്പെടാവുന്ന കിടക്കകളും ക്രമീകരിക്കാം. ഇതു കൂടാതെ അനുബന്ധ സേവനങ്ങളുടെയും മോര്‍ച്ചറിയുടെയും പുനരുദ്ധാരണം, ഓപ്പറേഷന്‍ തിയറ്റര്‍ സ്ഥിതിചെയ്യുന്ന നിലവിലെ ഐപി ബ്ലോക്കിന്റെ ആധുനികവത്ക്കരണം, ചുറ്റുമതില്‍, ആധുനിക കവാടം, ആശുപത്രി കോമ്പൗണ്ടിലെ റോഡുകളുടെ നവീകരണം എന്നിവയും പൂര്‍ത്തിയാക്കും.
മൂന്നു ലിഫ്റ്റുകള്‍, എച്ച് വി എ സി (ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍കണ്ടീഷനിംഗ്) തുടങ്ങിയവ ഉള്‍പ്പെടെ എം ഇ പി (മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്ലംബിംഗ്) സംവിധാനങ്ങളും ഒരുക്കും.
എല്ലാ മുറികളിലും ഓക്സിജന്‍ ലഭ്യമാകുന്ന തരത്തിലുള്ള പൈപ്പിംഗ് സംവിധാനവും ഉണ്ടാകും. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, സൗരോര്‍ജ പ്ലാന്റ് തുടങ്ങിയവയും ക്രമീകരിക്കും. നേരത്തേ 38.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെങ്കിലും, നിര്‍മാണങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദമാക്കുന്നതിന് ജിആര്‍ഐഎച്ച്എ(ഗ്രീന്‍ റേറ്റിംഗ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ്) നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചതു കൊണ്ടും ഷെഡ്യൂള്‍ നിരക്കില്‍ മാറ്റം വന്നതുകൊണ്ടും ചരക്ക് സേവന നികുതി 12 ശതമാനത്തില്‍ നിന്നും 16 ശതമാനമായി വര്‍ധിപ്പിച്ചതു കൊണ്ടും പ്രസ്തുത തുക തികയാതെ വന്നു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള 46.93 കോടി രൂപായ്ക്ക് എംഎല്‍എയുടെ അഭ്യര്‍ഥന മാനിച്ച് കിഫ്ബി ബോര്‍ഡ് അംഗീകാരം നല്‍കുകയായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി സാങ്കേതിക അനുമതി ലഭ്യമാക്കി ഇപ്പോള്‍ ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സിവില്‍ വിഭാഗമാണ് നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്നത്. ഓഗസ്റ്റ് 16 വരെ കരാറുകാര്‍ക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കാം. 30 മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ടെന്‍ഡറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033