മല്ലപ്പള്ളി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിലെ ഓടയുടെ സ്ലാബ്തകർന്നിട്ടും അധികൃതരുടെ നിസംഗത തുടരുന്നു. മഴശക്തമായതോടെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. ഓടയുടെ സ്ലാബുകൾ താഴ്ന്നുകിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിച്ചുവീഴുന്നതായി ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഓടയ്ക്കു മുകളിലൂടെ ബസുകൾ കയറിയിറങ്ങി ജീർണാവസ്ഥയിലെത്തിയതാണ് സ്ലാബുകൾ. ഓടയ്ക്കും തകർച്ച സംഭവിച്ചതോടെ സ്റ്റാൻഡിലേക്കു ബസുകൾ പ്രവേശിക്കാൻ കഴിയാത്തസ്ഥിതിയുണ്ടാകും. അധികൃതർ ഇടപെട്ട് അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























