മാലിന്യം നിറഞ്ഞ് മല്ലപ്പള്ളി ടൗൺ ; നടപടി വേണമെന്ന ആവശ്യം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിൽ ചപ്പുചവറുകൾ നിറയുന്നു. വൈദ്യുതത്തൂണുകൾക്ക് ചുറ്റും കടകളിലെ അവശിഷ്ടങ്ങൾ കൂട്ടുകയാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ മുതൽ കാർഡ്ബോർഡ് പെട്ടികൾ വരെ ഇങ്ങനെ ഉപേക്ഷിക്കുന്നവയിൽ ഉൾപ്പെടുന്നു.

കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയുടെ വശങ്ങളിലെ നടപ്പാതകളിൽ മാലിന്യം കൂടുന്നതിനാൽ നടന്നുപോകാൻ പറ്റാത്തസ്ഥിതിയാണ്‌. ചിലയിടത്ത് ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ഇടമായും ഉപയോഗിക്കുന്നു. കടകളിലെ മാലിന്യം ഉടമകൾ തന്നെ സംസ്കരിക്കണമെന്ന് നിർദേശിച്ചിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ്  പറയുന്നു. ഇക്കാര്യം അംഗീകരിച്ചശേഷമാണ് കടകൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. ചട്ടംലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡ് കാലത്ത് കടകളിൽ കാര്യമായ പരിശോധന നടക്കുന്നില്ല. അതിനാൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. കുറഞ്ഞ നിലവാരത്തിലുള്ള കവറുകൾ നൽകുന്നില്ലെന്ന് കടകളിൽ ബോർഡ് വച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...