മല്ലപ്പള്ളിയിൽ കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രങ്ങൾ തയ്യാറായി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിനായി മല്ലപ്പള്ളി പഞ്ചായത്തിലെ കീഴ്‌വായ്പൂര് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടങ്ങൾ ഒരുങ്ങുന്നു.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ബ്ലോക്ക് റിസോഴ്‌സ് സെന്റർ, ലൈബ്രറി, നഴ്‌സറി, പ്രീമെട്രിക് ഹോസ്റ്റൽ എന്നീ കെട്ടിടങ്ങളാണ് 100 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രമായി മാറ്റുന്നത്. ഡോക്ടർമാർക്കും നഴ്‌സുമാർക്കുമുള്ള മുറി, പരിശോധന മുറി, കിടക്കകൾ, ഓഫീസ്, ഫാർമസി, സ്റ്റോർ, ജീവനക്കാരുടെ വിശ്രമമുറി, അടുക്കള, ശുചിമുറികൾ, ജീവനക്കാരെ അണുവിമുക്തമാക്കി പുറത്തെത്തിക്കുന്നതിനുള്ള സംവിധാനം തുടങ്ങിയവയ്ക്കാണ് കെട്ടിടങ്ങളെല്ലാം ഉപയോഗിക്കുന്നത്.

മാലിന്യം സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ സ്ഥാപിക്കും. ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് പ്രത്യേക സംവിധാനം തയ്യാറാക്കിക്കഴിഞ്ഞു. വൈഫൈ ഇന്റർനെറ്റ് കണക്ടിവിറ്റി, കേബിൾ ടിവി എന്നിവയുടെ പണികൾ പുരോഗമിക്കുന്നു.

നിലവിലുള്ള 3 റോഡുകൾക്ക് പുറമെ ജീവനക്കാർക്ക് എത്തുന്നതിന് പുതുതായി റോഡും നിർമിച്ചു. നിർദ്ദേശം നൽകുന്നതിന് ഉച്ചഭാഷിണിയും മാനസിക ആരോഗ്യത്തിന് കൗൺസലിങ് സംവിധാനവും ഒരുക്കുമെന്ന് പ്രസിഡന്റ് റെജി സാമുവൽ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെയും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തിലാണ് പ്രവൃത്തികളെന്നും നിലവിൽ പ്രവർത്തിക്കുന്ന 3 നിരീക്ഷണ കേന്ദ്രങ്ങൾക്കു പുറമേയാണ് പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജമാക്കുന്നതെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി.ജോയ്, പഞ്ചായത്ത് സെക്രട്ടറി പി.കെ.ജയൻ എന്നിവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...