മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളുടേയും വിവിധ സ്‌കൂള്‍ അധികൃതരുടേയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുത്ത 16 കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ എല്‍ഇഡി ടിവികള്‍ നല്‍കിയത്.
വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസഫ് ഇമ്മാനുവേല്‍, പി.എസ്. രാജമ്മ, പ്രകാശ് കുമാര്‍ വടക്കേമുറി, പ്രിന്‍സി കുരുവിള, ബിജി വറുഗീസ്, റീനാ യുഗേഷ്, മോളി ജോയി, രമ്യാ മനോജ്, ബി. പ്രമോദ് എന്നിവരും സെക്രട്ടറി പി.കെ. ജയന്‍, അസി. സെക്രട്ടറി സാം കെ. സലാം, എഇഒ മിനികുമാരി, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാരായ ശാന്തി ശാമുവേല്‍, അജയകുമാര്‍, ഹെഡ്മാസ്റ്റര്‍ ജേക്കബ് ജോര്‍ജ് എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.