കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള  അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയമുറപ്പിച്ചു. ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.

പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് എട്ടായിരത്തോളം വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിന് മുകളില്‍ വോട്ടുകള്‍ മാത്രമേ ശശി തരൂരിന് ലഭിച്ചുള്ളൂ. മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ ഔദ്യോഗിക പരിവേഷത്തോടെ മത്സരിച്ച ഖാര്‍ഗെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ശശി തരൂരിന്‍റെ സാന്നിധ്യവും പ്രചാരണങ്ങളും ഒരു അട്ടിമറി സാധ്യത നിലനിര്‍ത്തിയിരുന്നു.

ഇതിനിടെ വോട്ടല്‍ പുരോഗമിക്കുന്നതിനിടെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി തരൂര്‍ ടീം ആരോപിച്ചു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ക്രമക്കേട് ആരോപിച്ച് തരൂര്‍ പരാതി നല്‍കിയത്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...