പൂനെ : പൂനെയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. കൊട്ടാരക്കര വാളകം സ്വദേശി പ്രീതിയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമ്മ സുധയെയും ബോസരി പോലീസ് അറസ്റ്റ് ചെയ്തത്.
വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. ഡെല്‍ഹിയില്‍ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 120 പവന്‍ സ്വര്‍ണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നല്‍കിയത്.
പിന്നീട് തനിക്ക് ബിസിനസില്‍ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് തരണമെന്നും അഖില്‍ ആവശ്യപ്പെട്ടെന്ന് പ്രീതിയുടെ അച്ഛന്‍ പറയുന്നു. കുറച്ച് സഹായിച്ചെങ്കിലും പിന്നെയും ആവശ്യങ്ങള്‍ കൂടിവന്നു. പണം കിട്ടാതായതോടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും അച്ഛന്‍ മദുസൂദനനല്‍ പിള്ള പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്ക് പ്രീതി അയച്ച് കൊടുത്ത ചിത്രങ്ങളില്‍ മര്‍ദനമേറ്റ പാടുകള്‍ കാണാമെന്ന് പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.