കോയമ്പത്തൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : ജൂലൈ 19ന് പന്തീരാങ്കാവ് സ്​റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായി ഞായറാഴ്ച കോയമ്പത്തൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പൊക്കുന്ന് മേലെ പെരിങ്ങാട്ട് വിനോദിന്റെ  ഭാര്യ ബിന്ദുവിന്റെ (45) മൃതദേഹം കോയമ്പത്തൂരില്‍ സംസ്കരിച്ചു. ബിന്ദുവിന്റെ കൂടെ മുറിയിലുണ്ടായിരുന്ന കാക്കൂര്‍ സ്വദേശി മുസ്തഫ കൈ ഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂലൈ 19ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ബിന്ദുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നേരത്തേ താല്‍ക്കാലികമായി ജോലി ചെയ്തിരുന്ന സിറ്റി കോ ഓപ്പറേറ്റിവ് ബാങ്ക് ചാലപ്പുറം ശാഖയിലെ താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മുസ്തഫയെയും കാണാതായ വിവരം ലഭിച്ചത്. ഇരുവരുടെയും ഫോണുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

ഞായറാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് ലോഡ്ജില്‍ ബിന്ദുവിനെ മരിച്ച നിലയിലും കൂടെയുണ്ടായിരുന്ന മുസ്തഫയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. മുസ്തഫയുടെ മൊഴിപ്രകാരം ആറിന് രാവിലെയാണ് ബിന്ദു ജനലില്‍ ഷാള്‍ കെട്ടി തൂങ്ങിമരിച്ചത്. രാവിലെ ബിന്ദുവിനെ മരിച്ചനിലയില്‍ കണ്ടതോടെ മൃതദേഹം അഴിച്ച്‌ താഴെ കിടത്തിയ മുസ്തഫ കൈ ഞരമ്പ്  മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.

ഇരുവരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് റൂം ബോയ് എട്ടിന് രാവിലെ മുസ്​തഫയെ വിളിച്ചപ്പോള്‍ അവരോട് റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഇയാള്‍ വീണ്ടും കൈ ഞരമ്പ്  മുറിച്ചതോടെ അബോധാവസ്ഥയിലായി. പോലീസെത്തി ആശുപത്രിയിലെത്തിച്ച മുസ്തഫ കോയമ്പത്തൂരില്‍ ചികിത്സയിലാണ്. ഇരുവരും ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരായ സമയത്തെ പരിചയമാണ് ഒളിച്ചോട്ടത്തിലെത്തിയത്. മുസ്തഫ വിവാഹിതനാണ്. ബിന്ദുവിന് ഏഴു വയസ്സായ മകനുമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...