രാ​മ​ന​ഗ​ര​യി​ല്‍ ക​ന്ന​ട സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് സ്​​റ്റ​ണ്ട് താ​രം മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു : രാ​മ​ന​ഗ​ര​യി​ല്‍ ക​ന്ന​ട സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് സ്​​റ്റ​ണ്ട് താ​രം മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി വി​വേ​ക് ആ​ണ് (28) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ രാ​മ​ന​ഗ​ര​യി​ലെ ജൊ​ഗ​ന​പാ​ള​യ ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ‘ല​വ് യു ​ര​ച്ചു’ എ​ന്ന സി​നി​മ​യു​ടെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 11 കെ.​വി വൈ​ദ്യു​തി ലൈ​നി​ന് സ​മീ​പ​ത്താ​യി ക്രെ​യി​നി​ല്‍ നി​ല്‍ക്കു​ന്ന​തി​നി​ടെ വി​വേ​കി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി വൈ​ദ്യു​താ​ഘാ​ത​മേ​ല്‍ക്കു​ക​യാ​യി​രു​​ന്ന​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ വി​വേ​ക് നി​ല​ത്തു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ബം​ഗ​ളൂ​രു​വി​ലെ രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റൊ​രു സ്​​റ്റ​ണ്ട് താ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​ര്‍, സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ന്‍ വി​നോ​ദ്, നി​ര്‍മാ​താ​വ് ദേ​ശ്​​പാ​ണ്ഡെ എ​ന്നി​വ​രെ പോലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ക​ന്ന​ട താ​ര​ങ്ങ​ളാ​യ അ​ജ​യ് റാ​വു​വും ര​ചി​ത റാ​മും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ള്ള സി​നി​മ​യാ​ണ് ‘ല​വ് യു ​ര​ച്ചു’.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...