അതിഖ് അഹമ്മദിന്റെ കൊലപാതകം, യുപിയിൽ അരാജകത്വമെന്ന് മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

ദില്ലി: അതിഖ് അഹമ്മദിന്റെ കൊലപാതകത്തിലെ പൊലീസ് വീഴ്ചയെ വിമര്‍ശിച്ച് മമത ബാനര്‍ജി. യുപിയില്‍ അരാജകത്വമെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും മമത പറഞ്ഞു. ഉത്തര്‍പ്രദേശില്‍ അരാജകത്വമാണ് നടക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്‍പില്‍വെച്ചാണ് കുറ്റവാളികള്‍ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ല എന്നും മമത പറഞ്ഞു.

അതേസമയം, അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായി. അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊല്ലപ്പെടുത്തിയത് പ്രശസ്തരാവാന്‍ വേണ്ടിയെന്ന് പ്രതികള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്. കുറ്റവാളികളെന്ന നിലയില്‍ പേരെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നാണ് മൂന്നു പേരുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്.മകന്‍ ലഹരിക്ക് അടിമയാണെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...

വടശ്ശേരിക്കരയില്‍ വീണ്ടും കാട്ടാന ആക്രമണം : ഉറക്കം നഷ്ടപ്പെട്ട് ജനങ്ങള്‍

0
വടശ്ശേരിക്കര : വടശ്ശേരിക്കരയിലെ കാട്ടാന ഭീതി ഒഴിയുന്നില്ല. കഴിഞ്ഞ  രാത്രിയിലും വടശ്ശേരിക്കരയിലെ ജനവാസമേഖലയില്‍...

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...