തൃണമൂൽ എംപിമാർ ബിജെപി നേതൃത്വവുമായി അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: തൃണമൂൽ എംപിമാർ ബിജെപി നേതൃത്വവുമായി അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ അടിയന്തര യോഗം വിളിച്ച് മമത ബാനർജി. കാളിഘട്ടിലുള്ള വസതിയിലാണ് മമത യോഗം വിളിച്ചിരിക്കുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ എംഎൽഎമാർ, എംപിമാർ എന്നിവർ യോഗത്തിന് എത്തണമെന്ന നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയും എംഎൽഎമാരുടെ വിമതപ്രവർത്തനവും ഉണ്ടാക്കിയ ആഘാതത്തിന് പിന്നാലെയാണ് എംപിമാർ ബിജെപിയിലേക്ക് എന്ന രീതിയിലുള്ള വാർത്തകൾ വരുന്നത്.എംപിമാർ ആദ്യം വിമത ക്യാമ്പിലേക്ക് എന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവന്നിരുന്നത്. ബിജെപി നേതൃത്വം എംപിമാരുമായി ബന്ധപ്പെടുന്നുണ്ട് എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ച് ചേർത്തിരിക്കുന്നത്.

പാർട്ടി ദേശിയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി തെരുവിൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ മമതയുടെ വീട്ടിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് എംഎൽഎമാർക്കിടയിലെ ഭിന്നത മറനീക്കിയത്. 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തർക്കം പിളർപ്പിൽ കലാശിച്ചത്.ഇന്ന് വീണ്ടും യോഗം ചേരുമ്പോൾ ആരൊക്കെ എത്തുമെന്നത് ശ്രദ്ധേയമാണ്. അതേസമയം തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാർക്കിടയിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്. മമത ബാനർജിക്ക് എന്ത് പദവി നൽകണമെന്നത് സംബന്ധിച്ചാണ് തർക്കം. മമത ബാനർജി ഉപദേശകയായി തുടരണമെന്നാണ് പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജി നിലപാട് എടുത്തിരുന്നത്. എന്നാൽ അതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...