നന്ദിഗ്രാമിലെ തോൽവി വോട്ടെണ്ണലിലെ കൃത്രിമം ; മമത സുപ്രീം കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൽക്കത്ത : ബംഗാളിൽ മൂന്നാം വട്ടം അധികാരം നിലനിർത്തിയ മമത ബാനർജിയുടെ വിജയത്തിൽ കല്ലുകടിയായി നന്ദിഗ്രാമിലേറ്റ തോൽവി. ബംഗാളിൽ വിജയിച്ചെങ്കിലും സുവേന്ദു അധികാരിയോടാണ് മമത നന്ദിഗ്രാമിൽ തോൽവി ഏറ്റുവാങ്ങിയത്.  വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി.

നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടി എം സി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ബംഗാളിൽ വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനർജി തോറ്റത്. അതേ സമയം കൊവിഡ് സാഹചര്യത്തിൽ വിജയ  ആഘോഷങ്ങളോ വൻ സത്യപ്രതിജ്ഞാ ചടങ്ങോ ഉണ്ടാകില്ലെന്ന്  മമതാ ബാനർജി പ്രവർത്തകരെ അറിയിച്ചു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...