Saturday, April 20, 2024 10:10 pm

വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്തയും ബാംഗ്ലൂരും ; മുന്‍തൂക്കം ആര്‍സിബിക്ക്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം.

Lok Sabha Elections 2024 - Kerala

സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രം നേടിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങി. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്‌മാന്‍മാരുടെ താളം പിഴയ്‌ക്കുന്നതാണ് തിരിച്ചടി. നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും നായകന്‍ ഓയിന്‍ മോര്‍ഗനും ഫോമില്‍ തിരിച്ചെത്താതെ വഴിയില്ല. ഗില്ലാവട്ടെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നുമില്ല.

മറുവശത്ത് കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് ദയനീയമായി തോറ്റെങ്കിലും ആര്‍സിബിക്ക് തന്നെയാണ് മുന്‍തൂക്കം. പഞ്ചാബിനെതിരെ നിറംമങ്ങിയ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലും എന്തിനും പോന്ന കോലി, എബിഡി, മാക്‌സ്‌വെല്‍ ബിഗ് ത്രീയും ശക്തമായി തിരിച്ചെത്തും എന്നാണ് ടീമിന്റെ പ്രതീക്ഷ. നാല് ഓവറില്‍ വിക്കറ്റൊന്നുമില്ലാതെ 53 റണ്‍സ് വഴങ്ങിയ സീസണിലെ വിക്കറ്റ് വേട്ടക്കാര്‍ ഹര്‍ഷാല്‍ പട്ടേലിന്റെ മടങ്ങിവരവും ആര്‍സിബി സ്വപ്‌നം കാണുന്നു. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവില്‍ മൂന്നാമതുണ്ട്. അതേസമയം ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും രാജി

0
കൊല്ലം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും രാജി. ഉന്നതാധികാര സമിതി...

കൊല്ലത്ത് ബിജെപിയിൽ തമ്മിലടി രൂക്ഷം ; നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ യോഗം സംഘടിപ്പിച്ചു

0
കൊല്ലം : കൊല്ലം ജില്ലയിൽ ബിജെപിയിൽ തമ്മിലടി രൂക്ഷം. കൊല്ലം ചിതറയിൽ...

ലാലു പ്രസാദിനെതിരെ വിവാദ പരാമർശവുമായി നിതീഷ് കുമാർ

0
പാട്ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി...

ദൂരദർശന്റെ ലോഗോയിലെ ‘കാവിവൽക്കരണം’ ഞെട്ടിച്ചു: മമത ബാനർജി

0
ബംഗാള്‍: ദൂരദര്‍ശന്‍റെ ലോഗോയിലെ 'കാവിവല്‍ക്കരണം' ഞെട്ടിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി....