മമത ബാനര്‍ജി എല്ലാ പരിധിയും ലംഘിച്ചു ; വിമര്‍ശനവുമായി പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമബംഗാൾ സർക്കാരിന്റെ നടപടികൾ നാണക്കേടാണെന്നും ജനാധിപത്യവിശ്വാസികളെയും ഗോത്രവിഭാഗങ്ങളെയും ഒരുപോലെ വേദനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുത്ത അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിന്റെ വേദി ബിധാന്നഗറിൽ നിന്നും ഗോഷായ്‌പൂരിലേക്ക് മാറ്റിയതാണ് വിവാദങ്ങൾക്ക് ആധാരം. രാഷ്ട്രപതി എന്ന പദവി രാഷ്ട്രീയത്തിന് അതീതമാണ്. ഗോത്രവിഭാഗത്തിൽ നിന്നും ആ പദവിയിലെത്തിയ ദ്രൗപതി മുർമുവിനെ ബംഗാൾ സർക്കാർ അപമാനിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരവും അഭൂതപൂർവമായ അപമാനവുമാണെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു.

സാന്താൾ സംസ്‌കാരത്തെയും ഗോത്രവിഭാഗങ്ങളെയും തൃണമൂൽ സർക്കാർ എത്രമാത്രം നിസ്സാരമായാണ് കാണുന്നത് എന്നതിന് തെളിവാണ് ഈ സംഭവമെന്നും സംസ്‌കാരത്തോടുള്ള അവഗണനയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വടക്കൻ ബംഗാളിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ രാഷ്ട്രപതി, സംസ്ഥാന സർക്കാരിനെതിരെ നേരിട്ടാണ് വിമർശനങ്ങൾ ഉന്നയിച്ചത്. ബിധാന്നഗറിൽ സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞാണ് വേദി മാറ്റിയത്. എന്നാൽ അവിടെ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് സർക്കാർ വേദി മാറ്റിയതെന്ന് മനസ്സിലാകുന്നില്ല. മമത ബാനർജി എനിക്ക് അനിയത്തിയെപ്പോലെയാണ്. അവർക്ക് എന്നോട് എന്തെങ്കിലും പിണക്കമുണ്ടോ എന്ന് എനിക്കറിയില്ല. തന്നെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...

ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകിയില്ല : തൃശൂർ ഒളരി ലിറ്റിൽ...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം 165000 രൂപ നൽകാതിരുന്നതിനെത്തുടർന്ന്...