മോദിയെക്കുറിച്ചൊന്നും പറയുന്നില്ല : മോര്‍ബി അപകടത്തില്‍ പ്രതികരണവുമായി മമത ബാനര്‍ജി

For full experience, Download our mobile application:
Get it on Google Play

ബംഗാള്‍: മോര്‍ബി പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച പറഞ്ഞു. ദുരന്തം നടന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തായതിനാല്‍ മാത്രം താന്‍ അദ്ദേഹത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

”അപകടം സംഭവിച്ചത് പ്രധാനമന്ത്രിയുടെ സംസ്ഥാനത്തായതിനാല്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.”- മമത ബാനര്‍ജി പറഞ്ഞു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്നതിനിടെയായിരുന്നു മമതയുടെ പ്രതികരണം. ഞായറാഴ്ച ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് 130 പേര്‍ മരിച്ചിരുന്നു. തനിക്ക് മോര്‍ബിയിലേക്ക് പോകണമെന്ന ആഗ്രഹമുണ്ടെന്നും എന്നാല്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ആരോപിക്കുമെന്ന ഭയമുണ്ടെന്നും മമത പറഞ്ഞു.

”ബംഗാളില്‍ നിരവധി പാലങ്ങളുണ്ട്. പാലം തകര്‍ന്ന നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് എല്ലാവിധത്തിലുമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ബംഗാള്‍ സര്‍ക്കര്‍ മുഴുകുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ കഴിയാത്ത ഗുജറാത്ത് സര്‍ക്കാരിനെപ്പോലെയല്ല ബംഗാള്‍ സര്‍ക്കാര്‍. ഗുജറാത്ത് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്.”- ബിജെപിയെ പരിഹസിച്ച് മമത ബാനര്‍ജി പറഞ്ഞു. ‘സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പ്രധാനമന്ത്രിയുടെ സംസ്ഥാനത്താണ് അപകടമുണ്ടായതെന്നതിനാല്‍ മോദിയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.’- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...