മമത ബാനർജി ഇത്തവണയും തോൽക്കും ; ബംഗാളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ഷമിക് ഭട്ടാചാര്യ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രൂക്ഷമായ വാദപ്രതിവാദങ്ങൾ. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ തോറ്റ മുഖ്യമന്ത്രി മമത ബാനർജി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ. ബംഗാളിലെ ജനങ്ങളെ വഞ്ചിച്ച നേതാവാണ് മമതയെന്നും, ജനങ്ങൾ അവർക്കെതിരെ വിധിയെഴുതാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും തീവ്രവാദ ശക്തികൾക്ക് പോലും ബംഗാൾ സുരക്ഷിത താവളമായി മാറിയിരിക്കുകയാണെന്നും ഷമിക് ഭട്ടാചാര്യ വിമർശിച്ചു. റോഹിങ്ക്യകൾക്ക് മാത്രമാണ് സംസ്ഥാനത്ത് മികച്ച പരിഗണന ലഭിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്നും ഇത് ബംഗാളിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രത്യേക മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലെന്നും എന്നാൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗാളിലെ ജനം സിപിഎമ്മിനെയും കോൺഗ്രസിനെയും ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞവരാണ്. സംസ്ഥാനത്ത് ബിജെപിയും തൃണമൂലും തമ്മിലാണ് നേരിട്ടുള്ള പോരാട്ടമെന്നും ഷമിക് ഭട്ടാചാര്യ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...