ഫിറ്റ്നസ് ട്രെയിനർ ജീവനൊടുക്കി ; യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : 28 വയസ്സുകാരനായ ഫിറ്റ്നസ് ട്രെയിനർ ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ ബ്ലാക്ക് മെയിലിംഗ് ആരോപണവുമായി കുടുംബം. ബെംഗളൂരുവിലെ വീട്ടിലാണ് ഫിറ്റ്നസ് ട്രെയിനർ ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യുവതി ദിലീപിന്റെ സഹോദരിക്ക് ഇൻസ്റ്റഗ്രാമിലൂടെ അയച്ച സന്ദേശത്തിലൂടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ എത്തി മുറി തുറന്നപ്പോൾ ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജിമ്മിൽ വെച്ചാണ് 42 വയസ്സുകാരിയുമായി ദിലീപ് പരിചയപ്പെട്ടതെന്ന് കുടുംബം പറയുന്നു. ഈ സൗഹൃദം പിന്നീട് അടുത്ത ബന്ധത്തിലേക്ക് വഴിമാറി. തുടർന്ന് പണം ആവശ്യപ്പെട്ട് യുവതി ദിലീപിനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതായും ബന്ധുക്കൾ ആരോപിച്ചു.

മുൻപ് ഇതേ വിഷയത്തിൽ തർക്കമുണ്ടായപ്പോൾ പോലീസ് ഇടപെടുകയും യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനു ശേഷവും യുവതിയുടെ മാനസിക പീഡനം തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസും ഫോറൻസിക് സംഘവും മുറിയിൽ നിന്നും തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. നിരന്തരമായ മാനസിക പീഡനമാണ് ദിലീപിന്റെ മരണത്തിന് കാരണമായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...