മാമി തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് ; പോലീസിനുണ്ടായത് ഗുരുതര വീഴ്ച – പരാതിയായി നൽകുമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധാനക്കേസിൽ പോലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ട്. സിബിഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 ന് കാണാതായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പോലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കിട്ടിയ വിവരങ്ങളൊന്നും കുടുംബത്തിനോട് പറഞ്ഞില്ല.

സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തന്നില്ല. ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അക്കാര്യം ചോര്‍ന്നു എന്നുപോലും സംശയിക്കുന്നെന്നും മാമിയുടെ മകള്‍ അദീബ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കുന്നതായിരിക്കും. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്ത സ്ഥിതിക്ക് സിബിഐ അന്വേഷണം എന്ന നേരത്തെയുള്ള ആവശ്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നിയമവിദ്ഗദരുമായി ആലോചിച്ച് തീരുമാനിക്കമെന്നും അദീബ പറഞ്ഞു. സിബിഐ വരണമെന്നാവശ്യപ്പെട്ട് ഭാര്യ റുക്സാന നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത മാസം ഒന്നിന് പരിഗണിക്കും. നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തിന് കൈമാറി. പുതിയ സംഘം നാളെ കുടുംബത്തിന്‍റെ മൊഴിയെടുത്തേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...