കോന്നി : മാമൂട് -കുടമുക്ക്- ചന്ദനപ്പള്ളി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വക്കേറ്റ് കെ. യൂ. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. രണ്ടുകോടി രൂപ മുടക്കി ബി എം ആൻഡ് ബി സി നിലവാരത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. 2.2 കിലോമീറ്റർ നീളമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ആണ് നിർമ്മിക്കുന്നത്. 3പുതിയ കലുങ്കുകളും നിർമ്മിക്കും. ഉടൻതന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
യോഗത്തിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്പിളി ജി നായർ, പഞ്ചായത്ത് അംഗങ്ങളായ എം. പി. ജോസ്, പ്രസന്ന രാജൻ, കെ കെ മനോഹരൻ, ആർ മോഹനൻ നായർ, സംഗേഷ് ജി നായർ, സി. ഡി. എസ് ചെയർ പെഴ്സൻ ശ്രീജ അജി, പി. കെ. അനിരുദ്ധൻ , വി ആർ സുനിൽകുമാർ പൊതുമരാമത്തു എൻജിനീയർ മാരായ റസീന, മുരുകേഷ് എന്നിവർ സംസാരിച്ചു.