Saturday, May 4, 2024 6:48 pm

പ്രവാസി മലയാളികൾക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്

For full experience, Download our mobile application:
Get it on Google Play

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അഭിനേതാവിന് പുറമെ നിരവധി പേർക്ക് കൈത്താങ്ങാകുന്ന മമ്മൂട്ടിയുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രവാസി മലയാളികൾക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ ആണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുന്നത്.

പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അതിവിദഗ്ദ ഡോക്ടര്‍മാര്‍ സമയബന്ധിതമായി മറുപടി നല്‍കുന്നതോടൊപ്പം പ്രവാസികളുടെ ഒറ്റപ്പെട്ടു പോയ നാട്ടിലെ മാതാപിതാക്കള്‍ക്ക് ആശുപത്രിയില്‍ എത്തുമ്പോള്‍ മക്കള്‍ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണല്‍ വോളന്റിയര്‍ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അല്‍ ജമാലി നിര്‍വ്വഹിച്ചു. അന്തര്‍ദേശീയ ചികിത്സ നിലവാരത്തിനുളള ജെ സി ഐ അംഗീകാരം ഉളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. നാട്ടിലെത്താതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ ഒമാനില്‍ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ പദ്ധതി ഒമാന്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു.

പ്രവാസികള്‍ക്ക് കരുതലേകാന്‍ മമ്മൂട്ടി കാണിക്കുന്ന മനസ്സിന് നന്ദിയുണ്ടെന്ന് ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി ഹാഷിം ഹസ്സന്‍ പറഞ്ഞു. ഒമാനില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യന്റ്‌സിന് അതിവേഗത്തിലുള്ള അപ്പോയിന്‍മെന്റ് സൗകര്യവും അഡ്മിഷന്‍ മുതല്‍ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്‌റാഫിന്റെ പിന്തുണയും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പദ്ധതിയില്‍ പങ്കാളി ആവുന്നതിന് 99885239 (മസ്‌കറ്റ്) +918590965542 (കേരളം) എന്നീ നമ്പറുകളില്‍ നേരിട്ടോ വാട്‌സ്ആപ് മുഖാന്തരാമോ ബന്ധപ്പെടാവുന്നതാണ്. ആസ്‌ട്രേലിയയിലും യു എ ഇ യിലും അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ ഫാമിലി കണക്ട് പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും അധികൃതർക്ക് താല്പര്യമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം ; നിയമനവും വിസയും ടിക്കറ്റും സൗജന്യം

0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ...

ഉഷ്ണതരംഗസാധ്യത ; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

0
തിരുവനന്തപുരം : ഉഷ്ണതരംഗസാധ്യതയെത്തുടർന്ന് ഏർപ്പെടുത്തിയ തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം....

റാന്നി ബാറിലെ സംഘർഷം ; രണ്ടുപേർ പിടിയിൽ

0
റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ...

ലൈംഗികാരോപണം മമത ബാനര്‍ജിയുടെ വില കുറഞ്ഞ രാഷ്ട്രീയനീക്കം: ബംഗാൾ ഗവർണർ

0
ബംഗാൾ :തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നാടകമെന്ന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ....