മമ്മുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം ; കോടതിയിൽ അപേക്ഷ നൽകും ; ഒന്നാംപ്രതി തൊപ്പി ഒളിവിൽതന്നെ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മു എന്ന മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് കോടതിയിൽ അപേക്ഷ നൽകും. പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് മഞ്ചേരി പോലീസ് മഞ്ചേരി സിജെഎം കോടതിയിൽ അപേക്ഷ നൽകുന്നത്. കേസിൽ കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നതാണ് പോലീസിന്റെ ആവശ്യം. അതേസമയം, മഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതിയായ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഇപ്പോഴും ഒളിവിലാണ്. ആലുവ റൂറൽ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ തൊപ്പി മുൻകൂർ ജാമ്യം തേടിയിട്ടുണ്ടെങ്കിലും മഞ്ചേരിയിലെ കേസിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. തൊപ്പിയുടെ കൂട്ടാളികളായിരുന്ന മമ്മു, ജാസി, ഷമീം തുടങ്ങിയവരാണ് മഞ്ചേരിയിലെ കേസിലെ മറ്റുപ്രതികൾ.

മലപ്പുറത്തെ യുവ​ഗായകന്റെ സുഹൃത്തിന്റെ ഭാര്യയ്ക്കെതിരേ ലൈവ് സ്ട്രീമിങ്ങിലൂടെ അശ്ലീലപരാമർശങ്ങൾ നടത്തിയതിനാണ് മഞ്ചേരി പോലീസ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...