പശ്ചിമബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പശ്ചിമ ബംഗാളിന്റെ  ഫലം നിര്‍ണയിക്കാൻ പോകുന്ന ഘട്ടത്തിനാണ് വെള്ളിയാഴ്ച സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 45 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. എറ്റവും കൂടുതൽ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് ഈ ഘട്ടത്തിലാണ്. 2016 ൽ ഇതിൽ ഒറ്റ സീറ്റിൽ പോലും ബിജെപി വിജയിച്ചിരുന്നില്ല. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 45 ൽ ഇരുപത്തിമൂന്നിടത്ത് ബിജെപിക്ക് ലീഡുണ്ടായിരുന്നു. 22 ഇടത്ത് തൃണമൂൽ കോണ്‍ഗ്രസും ലീഡ് നേടി.

ഈ ഘട്ടത്തിൽ പിടിച്ചുനിൽക്കേണ്ടത് അധികാരം നിലനിര്‍ത്താൻ മമതാ ബാനര്‍ജിക്ക് അനിവാര്യമാണ്. നാലാംഘട്ടത്തിൽ കേന്ദ്ര സേനയുടെ വെടിവെപ്പിൽ നാലുപേര്‍ മരിച്ച കൂച്ച്ബിഹാറിൽ സിതാൾകുചിയിൽ ഇന്ന് മമത ബാനര്‍ജി എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട മമത കൂട്ടക്കൊല എന്ന ആരോപണം ആവര്‍ത്തിച്ചു.

ഇത് ആദ്യമായി പശ്ചിമബംഗാളിൽ പ്രചാരണത്തിന് രാഹുൽ ഗാന്ധിയും എത്തി. വടക്കൻ ബംഗാളിലാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. തൃണമൂൽ കോണ്‍ഗ്രസിനോട് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ഡെറിക് ഒബ്റിയാന്റെ  നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഇനി പന്ത്രണ്ട് ദിവസത്തെ പ്രചാരണം ബംഗാളിൽ ബാക്കിയുള്ളപ്പോൾ എല്ലാ അടവുകളും പുറത്തെടുക്കുകയാണ് ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...