യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാനായി വാഹനാപകടമുണ്ടാക്കി ; നരഹത്യാശ്രമത്തിന് യുവാവും സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാൻ മനഃപൂർവം വാഹനാപകടമുണ്ടാക്കിയ യുവാവും സുഹൃത്തും അറസ്റ്റില്‍.കോന്നി മാമൂട് സ്വദേശി രഞ്ജിത്ത് രാജൻ, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 23നാണ് സ്കൂട്ടറിൽ വന്ന യുവതിയെ അജാസ് മനഃപൂർവം കാറിടിച്ചു വീഴ്ത്തിയത്.അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി.പിന്നാലെ കാറില്‍ എത്തിയ രഞ്ജിത്ത് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താൻ യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവാവ് രക്ഷാപ്രവർത്തനം നടത്തിയത്.

എന്നാൽ അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രഞ്ജിത് സ്ഥലത്തെത്തിയതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. അപകടമുണ്ടാക്കിയ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടകം പൊളിഞ്ഞത്. യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാൻ യുവാവും സുഹൃത്തും വാഹനാപകടം ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. അപകടത്തിൽ യുവതിയുടെ കൈവിരലിന് പൊട്ടലുണ്ട്. അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...