ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം : യാത്രക്കാരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയില്‍ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി ആരോപണം. ഗ്വാളിയോറില്‍ സൂറത്ത് എക്സ്പ്രസ് ട്രെയിനില്‍ ബുധനാഴ്ചയാണ് സംഭവം. അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യാത്രക്കാരെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ 25 വയസ്സുള്ള യുവാവിനും ബന്ധുവായ സ്ത്രീക്കും(35) ആക്രമണത്തില്‍ പരിക്കേറ്റത്.

റെയില്‍വേ ട്രാക്കിന് സമീപം ഒരു സ്ത്രീയും പുരുഷനും പരിക്കേറ്റ് കിടക്കുന്നതായി രാവിലെയാണ് പോലീസിന് വിവരം ലഭിച്ചതെന്ന് ബിലൗവ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രമേഷ് ഷാക്യ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്ത് എക്സ്പ്രസിന്റെ ഒരു കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യുവാക്കള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ തുടങ്ങിയതോടെയാണ് തര്‍ക്കമുണ്ടായതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

0
ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത്...

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....