ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ ക​ല്ലെ​റി​ഞ്ഞ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച ശേ​ഷം മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വ​ട​ശേ​രി​ക്ക​ര : ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ ക​ല്ലെ​റി​ഞ്ഞു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച ശേ​ഷം ഒളിവിൽ പോയ പ്ര​തി 18 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പെ​രു​നാ​ട് പോ​ലീ​സിന്‍റെ പിടിയിൽ. സം​ഭ​വ​ത്തി​നു ശേ​ഷം മ​ല​പ്പു​റ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മാ​മ്പാ​റ​പീ​ടി​ക​യി​ൽ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് പോ​ലീസ് പിടികൂടിയത്. മ​ല​പ്പു​റം പാ​ങ്ങു​ചേ​ണ്ടി കോ​ൽ​ക്ക​ള​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നു ത​ന്ത്ര​പ​ര​മാ​യിട്ടാണ് യുവാവിനെ പോ​ലീസ് പിടികൂടിയത്. 2005 ജ​നു​വ​രി ഒ​ന്നി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വാ​യ്പൂ​ര് സ്വ​ദേ​ശി പ്ര​ദീ​പ്‌ കു​മാ​റി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. കേ​സി​ൽ പ്ര​തി​ക​ളാ​യ ഇ​യാ​ളും സ​ഹോ​ദ​ര​ൻ​മാ​രാ​യ സ​ന്തോ​ഷ്‌, അ​നി​ൽ എ​ന്നി​വ​രും സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ഇവരെ പി​ടി​കൂ​ടാ​നാ​യി​രു​ന്നി​ല്ല. മ​ല​പ്പു​റ​ത്ത് ടാ​പ്പിം​ഗ് ജോ​ലി​യു​മാ​യി ക​ഴി​ഞ്ഞു ​കൂ​ടി​യ പ്ര​ദീ​പ്‌ ര​ണ്ടാ​മ​ത് ഒ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് അ​വി​ടെ കോ​ൽ​ക്ക​ളം എ​ന്ന സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു​ വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട് എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തി. ആ​ദ്യ​ഭാ​ര്യ​യി​ൽ നി​ന്നാ​ണ് പോ​​ലീ​സി​ന് ഇയാളെ കുറിച്ച് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പോ​​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജി​വ് കു​മാ​റി​ന്‍റെ നി​ർദ്ദേ​ശ​പ്ര​കാ​രം സി​പി​ഒ​മാ​രാ​യ അ​ജി​ത്ത്, വി​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...

ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ

0
തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...