കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച്‌ കൈ തല്ലിയൊടിച്ച മകനെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടിയത്ത് വയോധികയായ അമ്മയെ ആക്രമിച്ച്‌ കൈ തല്ലിയൊടിച്ച മകനെ അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ (40) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുമായുണ്ടായ വഴക്കിനിടെയാണ് കൈ തല്ലിയൊടിച്ചത്. ജോണിന്റെ അമ്മ ഡെയ്‌സി കഴിഞ്ഞ കുറച്ചുനാളുകളായി മകളുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ജോണ്‍ സഹോദരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് അമ്മയുമായി ജോണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഡെയ്‌സി മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തെക്കുംഭാഗത്തുനിന്നും ജോണിനെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക...

0
കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം...

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസും ; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു

0
പാരിസ് : കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക...

അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു ; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട്...

0
കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു...

മന്ത്രിസ്ഥാനത്തിന് മൂന്ന് കോടി : വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ...

0
കോഴിക്കോട് : എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ...