കോളജില്‍ ഡിജെ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെയും പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പട്ടാമ്പി സംസ്‌കൃത കോളജില്‍ ഡിജെ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരേയും പട്ടാമ്പി പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടാമ്പി സംസ്‌കൃത കോളജില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കഴിഞ്ഞ ദിവസമാണ് ഡിജെ പാര്‍ട്ടി നടന്നത്. പാലക്കാട് ജില്ലയില്‍ മാത്രം കോവിഡ് ടിപിആര്‍ 33.8% ആണ് ഇന്നലത്തെ കണക്കുകള്‍. ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് പട്ടാമ്പി ശ്രീ ശങ്കര കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്.

അതേസമയം ഡിജെ പാര്‍ട്ടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പട്ടാമ്പി ഗവ.സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു. മ്യൂസിക്കല്‍ പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 100 പേര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയുള്ളുവെന്നാണ് പ്രിസിപ്പലിന്റെ വിശദീകരണം. എന്നാല്‍ ഏകദേശം 500 ലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....