ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാലകവർണന്നത്. ഇത്ൽ ആറ്റിങ്ങൽ അയിലം സ്വദേശി വിഷ്ണു ഭവനിൽ വിഷ്ണു (32) വിനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് കോരാണി പുരമ്പൻ ചാണിയിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണമാലയാണ് പ്രതികൾ കവർന്നത്. വിഷ്ണുവായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. അസംബ്ലിമുക്കിന് സമീപം വെച്ചായിരുന്നു സംഭവം. നടന്നുപോകുന്ന അംബികയുടെ പിന്നാലെയെത്തി ആളില്ലാത്ത സ്ഥലത്ത് വെച്ച് മാലപൊട്ടിച്ച് മുങ്ങുകയായിരുന്നു.

അംബിക പുറകേ ഓടിയെങ്കിലും പിടികിട്ടിയില്ല. കിളിമാനൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മോഷണത്തിനായെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കിളിമാനൂർ സ്റ്റേഷനിലും പരാതിയുണ്ട്. മാല മോഷ്ടിച്ച് കടന്ന വഴിയിൽ അവനവഞ്ചേരി ഭാഗത്ത് പോലീസിനെ കണ്ട് ഭയന്ന് ബൈക്ക് അവിടെ ഉപേക്ഷിച്ച് മാലയുമായി പ്രതികൾ മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് ഇന്നലെ പ്രതിയെ പിടികൂടിയത്. വിഷ്ണുവിനെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....