അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷടിച്ചയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വാഴക്കാട് : മലപ്പുറം എളമരത്ത് അയൽവാസിയുടെ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷടിച്ചയാൾ പിടിയിൽ. പള്ളിക്ക ബസാര്‍ സ്വദേശി പ്രണവിനെ ഒളിയിടത്തിൽ നിന്നാണ് വാഴക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 5ന് രാത്രിയായിരുന്നു മോഷണം.15 പവൻ സ്വര്‍ണവും പതിനായിരം രൂപയുമാണ് യുവാവ് കവര്‍ന്നത്. അന്നേ ദിവസം പ്രണവിന്റെ അയൽവാസിയായ പാലക്കുഴി സലാമിൻ്റെ വീട്ടിൽ ആരുമില്ലായിരുന്നു. എല്ലാവരും ബന്ധുവീട്ടിൽ പോയ തക്കം നോക്കിയായിരുന്നു പ്രണവിൻ്റെ കവര്‍ച്ച. വാതിൽ കുത്തിത്തുറന്ന് അകത്തു കയറി. മോഷ്ടിച്ചത് 15 പവൻ സ്വര്‍ണവും പതിനായിരം രൂപയും. അലമാര കുത്തിത്തുറന്നാണ് ഇതെല്ലാമെടുത്തത്.

അടുത്ത ദിവസം വീട്ടുകാരെത്തിയപ്പോഴാണ് മോഷണക്കാര്യം തിരിച്ചറിഞ്ഞത്. മോഷണം നടന്ന വീടിനടുത്തൊരു ക്വാര്‍ട്ടേഴ്സിലാണ് പ്രതി പ്രണവ് താമസിക്കുന്നത്. കവര്‍ച്ചക്ക് പിന്നാലെ പ്രതി സ്ഥലം വിട്ടു. അയൽക്കാരെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പോലീസിന് ഇക്കാര്യം മനസ്സിലായത്. പിന്നാലെ പ്രണവിൻറെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടിയപ്പോൾ രാമനാട്ടുകരയിലെ ഒരു അക്കൗണ്ടിൽ രണ്ടുലക്ഷം രൂപ മോഷണ ദിനത്തിന് പിന്നാലെ നിക്ഷേപിച്ചതായി കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ മാവൂര്‍ മുക്കം സ്റ്റേഷനുകളിൽ പ്രതിക്കെതിരെ വിവിധ കേസുകളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...