ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : അവിഹിതബന്ധം ആരോപിച്ച് ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഉദയ്പൂര്‍ സ്വദേശിയായ കനയ്യ ലാല്‍ എന്നയാളെയാണ് പഹാഡ പോലീസ് പിടികൂടിയത്. ഭാര്യയേയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കനയ്യ ലാലിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഭാര്യയ്ക്ക് മണിലാല്‍ എന്നയാളുമായി കുറച്ചുകാലമായി വിവാഹേതര ബന്ധമുണ്ടെന്ന് കനയ്യയ്ക്ക് സംശയമുണ്ടായിരുന്നു. ചൊവ്വാഴ്ച കനയ്യ മണിലാലിനൊപ്പം ഭാര്യയെ കാണുകയും തുടര്‍ന്ന് ഇരുവരെയും പിടികൂടി കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ച്ചയായുള്ള അടിയേറ്റതിനെത്തുടര്‍ന്ന് മണിലാല്‍ ബോധംകെട്ടു വീണു. തുടര്‍ന്ന് ഇരുവരുടേയും കെട്ടഴിച്ച ശേഷം കനയ്യ മണിലാലിന്റെ തല മൊട്ടയടിക്കുകയും ചെയ്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കനയ്യയെ പോലീസ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...