എട്ടു വയസുള്ള മകനെ ചട്ടുകം വെച്ച്‌ പൊള്ളിച്ച പിതാവിനെ അറസ്‌റ്റ്‌ ചെയ്‌തു ; ക്രൂരകൃത്യം നടന്നത് അടൂരില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുള്ള മകനെ ചട്ടുകം വെച്ച്‌ പൊള്ളിച്ച കേസില്‍ പിതാവിനെ അറസ്‌റ്റ്‌ ചെയ്‌തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാറിനെ(31)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മാതാവ്‌ സലാമത്ത്‌ ചൈല്‍ഡ്‌ ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്‌.

പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്‌ ഇരുവരും. കഴിഞ്ഞ ദിവസം ‌വൈകിട്ട്‌ ചട്ടുകം ചൂടാക്കി വലതു കാലില്‍ വെച്ച്‌ പൊള്ളലേല്‍പ്പിച്ചുവെന്നാണ്‌ മൊഴി. സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന്‌ അയയ്ക്കുന്നുണ്ട്‌. ശ്രീകുമാര്‍ ജോലിക്ക്‌ പോയപ്പോള്‍ കുറച്ച്‌ പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. വൈകിട്ട്‌ തിരിച്ചു വന്ന്‌ എഴുതിച്ചപ്പോള്‍ മകന്‌ അറിയാതെ വന്നപ്പോള്‍ ചട്ടുകം പൊള്ളിച്ച്‌ വെക്കുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈന്‍ മാതാവിനെ വിളിച്ചു വരുത്തി മൊഴി എടുത്ത്‌ പോലീസിന്‌ കൈമാറുകയായിരുന്നു. കുട്ടിയുടെ മറ്റു ശരീരഭാഗങ്ങളിലും പൊള്ളലേറ്റ്‌ പാടുകള്‍ കണ്ടെത്തി. പിതാവ്‌ പതിവായി കുട്ടിയെ പീഡിപ്പിച്ചിരുന്നുതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...