കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളില്‍ നിന്ന് ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് ; പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവിധ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളില്‍ നിന്ന് ചിട്ടി പിടിച്ച ശേഷം വ്യാജ പ്രമാണം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ബാലരാമപുരം കോട്ടുകാല്‍ക്കോണം കുഴിവിള വീട്ടില്‍ രാജനാണ് പോലീസ് പിടിയിലായത്. വിവിധ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളില്‍ ലക്ഷങ്ങളുടെ ചിട്ടിക്ക് ചേരുകയും പിന്നീട് വ്യാജപ്രമാണം നല്‍കി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയുമായിരുന്നു.

കെഎസ്‌എഫ്‌ഇയുടെ ഏഴ് ബ്രാഞ്ചുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഇയാള്‍ ഏറെ നാളായി ഒളിവിലായിരുന്നു. ഇയാള്‍ ഇടയ്ക്ക് വീട്ടില്‍ വന്നുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസ് നിരീക്ഷണം നാടത്തി വരികയായിരുന്നു. നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എന്‍ സാഗര്‍, സബ് ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....