ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടിയെടുത്തയാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിസ തട്ടിപ്പ് പ്രതി അറസ്റ്റിൽ. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഉമാ പറമ്പിൽ വീട്ടിൽ വിജയ് (45)നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെകടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹംഗറിയിൽ കമ്പനിയിൽ ജോലിക്കായി വിസ വാഗ്‌ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ ഇത്തരം കേസുകളും പരാതികളും നിലനിൽക്കേ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.

എസ്ഐ ടിഎ മുഹമ്മദ്, എഎസ്ഐമാരായ പിഎസ് സലിം, വിഎം ജമാൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഹാരിസ് എച്ച് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ ; ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര...

0
അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച്...

0
ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...