ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആൾ പിടിയിൽ. ചേരാനല്ലൂർ ഇടയക്കുന്നം സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ സനീഷി(24)നെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോംസ്റ്റേകൾ ലക്ഷ്യമിട്ടാണ് പ്രതി പതിവായി മോഷണം നടത്തിയിരുന്നത്. ഓഗസ്റ്റ് 18 ന് നടത്തിയ മോഷണത്തിന് പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ആസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് കേസിലെ പരാതിക്കാരി. ഇവർ ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. യുവതി ഉപയോഗിച്ചിരുന്ന സ്‌മാർട്ട് വാച്ചും സൗന്ദര്യവർധക വസ്‌തുക്കളും യുവതിയുടെ പഠന സർട്ടിഫിക്കറ്റുകളും അടക്കമാണ് പ്രതി മോഷ്ടിച്ചത്.

സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും മാസ്‌ക് ധരിച്ചിരുന്നതിനാൽ മോഷ്ടാവിനെ തിരിച്ചറിയാനായില്ല. തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോൾ താൻ മുൻപ് നടത്തിയ മറ്റ് പല മോഷണങ്ങളെ കുറിച്ച് കൂടി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...