പോലീസിനെ ഉപദ്രവിച്ച കേസില്‍ ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിലുവിനെ മര്‍ദിച്ച കേസിലെ പ്രതി കുമ്പനാട് നൂറുപറയില്‍ അലക്‌സ് പീറ്റര്‍ (22) അറസ്റ്റിലായി. കഴിഞ്ഞദിവസം വെട്ടുകത്തിയെടുത്ത് അയല്‍വാസികള്‍ക്ക് നേരെ അക്രമാസക്തനായപ്പോള്‍ സ്ഥലത്തെത്തിയ പോലീസിനെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ പോലീസ് സംഘത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ക്ക് മര്‍ദനമേറ്റു.

കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ ഒരാളെ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിലും മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  അറസ്റ്റ് ചെയ്തത്. സംഘത്തില്‍ എഎസ്‌ഐ സുധീഷ്, സിപിഒ ബിലു എന്നിവരുണ്ടായിരുന്നു.

ക്രിമിനല്‍ കേസ് പ്രതികള്‍ക്കെതിരെയും സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയും ജില്ലയില്‍ പോലീസ് നടപടി ഇന്നലെയും തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിച്ച പ്രതി ഉള്‍പ്പെടെ ഇന്നലെ 20 പേര്‍ അറസ്റ്റിലായി. മുന്‍കരുതല്‍ അറസ്റ്റിന് ഏഴ് പോലീസ് സ്റ്റേഷനുകളിലായി 10 പേര്‍ വിധേയരായി. വ്യാപകമായ പോലീസ് നടപടികളും മറ്റും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...